സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തൃശൂര്‍ തിരൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. 30ല്‍ പരം മോഷണക്കേസുകളില്‍ പ്രതിയായ കൂമന്‍ ജോളിയെന്ന മലയാറ്റൂര്‍ നീലേശ്വരം സ്വദേശി 44 വയസുള്ള ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ തിരൂര്‍ കിഴക്കേ അങ്ങാടിയിലെ സീമയുടെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ഇയാള്‍ കവര്‍ന്നത്. ഇക്കഴിഞ്ഞ ജനുവരി 24ന് പുലര്‍ച്ചെ 5.45 നാണ് അടുക്കളയില്‍ ചക്ക വെട്ടി ഒരുക്കുന്നതിനിടെ വീട്ടമ്മയെ പുറകില്‍ നിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലില്‍ വീട്ടമ്മ കടിക്കുകയും, വിരല്‍ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

പരിസരത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് മുന്‍പും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പിടികൂടിയത്.കവര്‍ച്ചക്ക് ശേഷം പരിസരത്ത് തന്നെ ചുറ്റിക്കറങ്ങിയ മോഷ്ടാവ് തിരൂര്‍ പള്ളിയില്‍ രാവിലെ കുര്‍ബാനക്ക് എത്തിയവര്‍ക്കിടയിലൂടെ ആര്‍ക്കും സംശയം തോന്നിപ്പിക്കാതെ നടക്കുകയും ചെയ്തു. അന്വേഷണത്തിലാണ് ഒരാഴ്ച്ചക്കുള്ളില്‍ മലയാറ്റൂര്‍ മുണ്ടങ്ങമറ്റത്ത് നിന്നും പ്രതിയെ പിടികൂടിയത്. ഇയാള്‍ 30ല്‍ പരം മോഷണക്കേസുകളില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here