ബജറ്റിന് ശേഷമുള്ള മോദിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം: രമേശ് ചെന്നിത്തല

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് യാഥാർത്ഥ്യ ബോധമില്ലാത്തതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെൻ്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ധനമന്ത്രി ശ്രമിച്ചിരിക്കുന്നത്.മന്ത്രി നടത്തിയ വാചാ കസർത്ത് യാഥാർത്ഥ്യമാവണമെങ്കിൽ കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോറോണക്കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബജറ്റിനും അതുപോലെ അൽപ്പായുസേയുള്ളൂ. ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

പുതിയ ഇന്ത്യയ്ക്ക് കരുത്തുറ്റ അടിത്തറ പാകുന്ന ബജറ്റായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് എന്നായിരുന്നു പ്രധാനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം പറഞ്ഞത്. ബജറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതാണ്.. പാവപ്പെട്ടവരുടെയും കർഷകരുടെയും ഗ്രാമങ്ങളുടെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.രാജ്യത്തിൻ്റെ വികസന പാതയ്ക്ക് ബജറ്റ് പുതിയ ഊർജം പകരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel