തെരഞ്ഞെടുപ്പ് ചെപ്പടിവിദ്യയായി മാറിയ ബജറ്റിൽ കേരളത്തെ അവഗണിച്ചു: മുസ്ലിം ലീഗ്

കേന്ദ്ര നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റ് സാധാരണക്കാരെ കബളിപ്പിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ സലാം.സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് യാതൊരു അനുഭാവവും പുലർത്താതെ അവതരിപ്പിച്ച ബജറ്റ് നിരാശ മാത്രമാണ് ബജറ്റ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചില ചെപ്പടിവിദ്യകൾ കാണിച്ചു എന്നതൊഴിച്ചാൽ സമ്പൂർണ്ണ നിരാശയാണ് ബജറ്റ് സമ്മാനിക്കുന്നത്. കേരളത്തെ ബജറ്റ് പൂർണമായും അവഗണിച്ചു. കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ എയിംസ് സെന്ററിന് ഇത്തവണയും അനുമതി ലഭിച്ചില്ല. തൊഴിലാളികളുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളോട് പകയുള്ളത് പോലെയാണ് കേന്ദ്ര സർക്കാർ പെരുമാറിയത്. കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷം എന്നൊരു വാക്ക് പോലും ഉൾപ്പെടുത്തിയില്ല. ഇക്കാലമത്രയും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിന് ഇനി ചെയ്യാനാവില്ലെന്നറിയാം. സാമ്പത്തിക രംഗത്ത് കൂപ്പുകുത്തുമ്പോഴും അതിവേഗം വളരുന്ന രാജ്യമെന്ന പതിവ് പല്ലവി ആവർത്തിക്കുക മാത്രമാണ് ചെയ്തത്. വിഹിതം വർദ്ധിപ്പിക്കാതെ തൊഴിലുറപ്പ് പദ്ധതിയുടെ കഴുത്ത് ഞെരിക്കുകയാണ് സർക്കാർ ചെയ്തത്. വിലക്കയറ്റം പരിഹരിക്കാനോ യുവാക്കളുടെയോ കർഷകരുടെയോ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ ബജറ്റിന് സാധിച്ചിട്ടില്ലല്ലെന്നും പിഎംഎ സലാം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News