തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായ തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വീണ്ടും അപകടം. പള്ളിക്ക് സമീപം പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പുതുക്കാട് തെക്കെ തൊറവ് വടക്കൂട്ട് ഗോപിയുടെ മകന്‍ അജിത്തി (31)നാണ് പരിക്ക്. രാവിലെ അപകടമുണ്ടായ അതേ സ്ഥലത്ത് രാത്രി എട്ടിനായിരുന്നു അപകടം.

പാഴായി ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാന്‍ വളവില്‍ അശ്രദ്ധമായി കയറിവന്നതാണ് അപകടത്തിന് കാരണം. പുതുക്കാട്ടുനിന്ന് വന്ന ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.പരിക്കേറ്റ അജിത്തിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here