മോദി സർക്കാരിന്റെ ഇലക്ടറൽ ബോണ്ടുകൾ!

ബിജെപിയുടെ പാർട്ടി പണപ്പിരിവിന് മോദി സർക്കാർ നിർമിച്ച എളുപ്പവഴി ആയിരുന്നു ഇലക്ടറൽ ബോണ്ടുകൾ. മുതലാളിമാരിൽ നിന്ന് പണം വാങ്ങുകയും ചെയ്യാം, പൊതുജനമൊട്ട് അറിയുകയുമില്ല. പക്ഷേ, ഭരണത്തിലിരുന്ന് അദാനി അടക്കമുള്ളവർക്ക് ദാസ്യപ്പണി ചെയ്യുന്നതിൻ്റെ പ്രതിഫലമാണിത് എന്നാണ് ഇന്ത്യൻ ജനതയുടെ പ്രതിഷേധ മുദ്രാവാക്യം.

1980ല്‍ മുംബൈയിലെ ഒരു സാധാരണ തൊഴിലാളിയായി കരിയർ തുടങ്ങിയ ഗൗതം അദാനി എന്ന സ്കൂൾ ഡ്രോപ്പ് ഔട്ടിനെ വാർത്തകളിലേക്ക് വലിച്ചുപിടിച്ചിട്ടത് ഗുജറാത്തിൽ മുന്ദ്ര തുറമുഖത്തിൻ്റെ വിലക്ക് വാങ്ങലാണ്. അന്നത്തെ ബിജെപി സർക്കാരിൽ ഉണ്ടായിരുന്ന ഉന്നത ബന്ധം പിന്നീട് മറ്റ് മേഖലകളിലേക്ക് ബിസിനസ് വളർത്താനും അദാനിക്ക് സഹായകരമായി. സർക്കാർ അനുവദിച്ചു നൽകിയതിനെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലൂടെയാണ് അദാനി മറുപടി നൽകിയിരുന്നത്.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2001 മുതൽ 2014 വരെ അദാനിക്ക് വേണ്ടി വഴിവിട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അഞ്ചിലേറെ സിഎജി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംസ്ഥാന ഭരണം കേന്ദ്രഭരണമായി വളർന്നപ്പോൾ സിഐജി റിപ്പോർട്ടുകൾ പുറത്തുവരുന്ന ചിട്ട തന്നെ അവസാനിച്ചു. ഒപ്പം, സഹായങ്ങൾക്ക് പകരമായി പാർട്ടി അക്കൗണ്ടുകളിൽ കിട്ടാനുള്ള പ്രതിഫലത്തിന് സോഴ്സ് കാണിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ഇലക്ടറൽ ബോണ്ടിലൂടെ കോർപ്പറേറ്റ് വിധേയത്വവും ജനാധിപത്യ വിരുദ്ധതയും കടുപ്പിച്ചു.

ഇതുവരെ കിട്ടിയ ഇലക്ടറൽ ബോണ്ട് കണക്കുകൾ പരിശോധിച്ചാൽ നാലിൽ മൂന്നും വാങ്ങിയെടുത്തത് ബിജെപിയാണ്. കോർപറേറ്റ് ചങ്ങാതികൾക്ക് രാജ്യത്തെ നിയമങ്ങൾ മറികടന്ന് നൽകുന്ന സഹായങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നത് പൊതുജനമറിയാത്ത മാർഗത്തിലൂടെ എന്ന് വ്യക്തം. രാജ്യത്തോളം വളരുകയും തകരുമ്പോൾ രാജ്യത്തെ ആകെ തകർക്കുകയും ചെയ്യുകയാണ് അദാനി ഗ്രൂപ്പ്. എന്നാൽ, തകർച്ചയുടെ ഈ റൂട്ട് മാർച്ചിന് നേതൃത്വം നൽകുന്നത് ഭരണകൂടം തന്നെയല്ലേ എന്ന ചോദ്യമാണ് രാജ്യം ചോദിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News