പാർലമെൻറിൽ ബജറ്റിന്മേലുള്ള ചർച്ച ഇന്ന്

പാർലമെൻറിൽ ബജറ്റിന്മേലുള്ള ചർച്ച ഇന്ന്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയചർച്ചയും ഇന്ന് ഇരുസഭകളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾക്ക് മറുപടി നൽകും. നന്ദിപ്രമേയം പരിഗണിച്ചശേഷമായിരിക്കും ബജറ്റ് ചർച്ച. ചർച്ചയിൽ ബജറ്റിലെ വീഴ്ചകൾ സഭയിൽ പ്രതിപക്ഷമുയർത്തും.

ഇതിനുപുറമേ അദാനിക്കെതിരായ ഹിൻഡൻബർഗിന്റെ കണ്ടെത്തലുകളും ,ബിബിസി ഡോക്യുമെൻററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും.

അതേസമയം ചട്ടം 267 പ്രകാരം മറ്റു നടപടികള്‍ റദ്ദാക്കി അദാനി ഓഹരികളിലെ എൽഐസി എസ്ബിഐ നിക്ഷേപ വിഷയം ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ബിനോയ് വിശ്വം രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് കത്തുനല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here