അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു; സഹകരിച്ചവർക്ക് നന്ദി അറിയിച്ച് ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാനും തീരുമാനമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വലിയ തകർച്ച നേരിട്ടതോടെയാണ് തുടര്‍ ഓഹരി വിൽപനയിൽ നിന്നും കമ്പനി പിന്മാറിയത്. സഹകരിച്ചവർക്ക് നന്ദിയെന്ന് അദാനി അറിയിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. നഷ്ടം 72 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ അദാനി ഗ്രൂപ്പ് ഓഹരികളെ അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പോര്‍ട്‌സ് എന്നിവയുമായി ഇടകലര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മറ്റുള്ള ഗ്രൂപ്പുകളുടെ ഓഹരികളെ അപേക്ഷിച്ച് വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായിരുന്നു. ആദ്യ രണ്ട് ദിവസത്തെക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരി തേടിയെത്തി.

ജനുവരി 24 ന് പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് വലിയ ഇടിവാണ് സംഭവിച്ചത്. 4.55 കോടി ഓഹരികളാണ് എഫ്പിഒയില്‍ വിറ്റഴിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ടിരുന്നത്. ഓഹരി വില എഫ്പിഒ പ്രൈസ് ബാന്‍ഡിന് താഴെയെത്തിയതിനാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നില്ല. ഇവയില്‍ 11% മാത്രമാണ് നിക്ഷേപകരെത്തിയത്.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടതോട് കൂടി അദാനി ലോകത്തിലെ ധനികരുടെ ആദ്യത്തെ പത്തില്‍ നിന്നും പിന്തള്ളപ്പെട്ടു. കുറഞ്ഞ ദിവസത്തിനുള്ളില്‍ 72 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News