തൊടുപുഴ കരിങ്കുന്നം സ്വദേശി പ്രമോദിനും കുടുംബത്തിനും ഇനി സ്വന്തം വീട്ടിൽ തലചായ്ക്കാം. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന പ്രമോദിന് വീടൊരുക്കാൻ നാട്ടുകാർ ഒറ്റക്കെട്ടായപ്പോൾ സഹായഹസ്തവുമായി ന്യൂയോർക്കിലെ ‘ഇന്ത്യൻ സിവിക് ആൻഡ് കൾച്ചറൽ സെന്റർ'(കേരള സെന്റർ ) രംഗത്തെത്തി. പ്രമോദിന്റെ ദുരവസ്ഥ അറിഞ്ഞ് കരിങ്കുന്നം സ്വദേശിയും, മാധ്യമ പ്രവർത്തകനുമായ കെ ജി ദിനകർ 3 സെന്റ് സ്ഥലം വീട് നിർമ്മിക്കാൻ സൗജന്യമായി നൽകിയിരുന്നു.
അവിടെ ഒരു വീടൊരുക്കാൻ നാട്ടുകാരും, കൂട്ടുകാരും മുന്നിട്ടിറങ്ങി. ഈ വാർത്ത അറിഞ്ഞ ന്യൂയോർക്കിലെ കേരള സെന്റർ പ്രവർത്തകർ നേരിട്ടെത്തി പ്രമോദിന് ഒരു ലക്ഷം രൂപ കൈമാറി.കേരള സെന്റർ ഫൗണ്ടിങ് മെമ്പർ ജോസ് ചെരിപുറം, ബോർഡ് അംഗം പി ടി പൗലോസ്, ജോസ് സി പി തുടങ്ങിയവരാണ് പ്രമോദിന്റെ വഴിത്തലയിലെ വീട്ടിൽ എത്തി ചെക്ക് കൈമാറിയത്.
കേരള സെന്റർ പ്രസിഡന്റ് അലക്സ് കാവുമ്പുറം, അമേരിക്കയിലെ കൈരളി ടി വി പ്രതിനിധിയും, കേരളസെന്റർ ഡയറക്ടർ ബോർഡ് അംഗവുമായ ജോസ് കാടാപുറം ,ഫൗണ്ടർ പ്രസിഡന്റ് ഇ എം സ്റ്റീഫൻ എന്നിവരുടെ ഇടപെടലും പ്രമോദിനു തുണയായി.500 സ്‌ക്വയർ ഫീറ്റിലുള്ള സ്വപ്നവീട് പൂർത്തിയാക്കാൻ ഇനിയും സുമനസുകളുടെ സഹായം വേണം. പ്രമോദിന്റെ നമ്പർ +91 70344 96119.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here