സംസ്ഥാന ബജറ്റ്‌ നാളെ

സംസ്ഥാന ബജറ്റ്‌ നാളെ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. കൂടുതൽ ഉൽപ്പാദനം, തൊഴിൽ, വരുമാനം, സാമ്പത്തിക പ്രവർത്തനങ്ങൾ, വളർച്ച തുടങ്ങിയവയായിരിക്കും ബജറ്റിന്‍റെ കാതൽ. കേന്ദ്ര ബജറ്റ് കൂടി ഉൾക്കൊണ്ടു കൊണ്ടാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

കൊവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടി ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാൻ പലവിധ ശ്രമം കേന്ദ്ര സർക്കാർ നടത്തുന്ന സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കും ബജറ്റ് പ്രാധാന്യം നൽകുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സാധാരണക്കാരുടെ പെൻഷൻ അടക്കമുള്ള ക്ഷേമ പദ്ധതികൾക്ക് മുടക്കമുണ്ടാകില്ല. എന്നാൽ, അനാവശ്യ ചെലവുകൾ കുറയ്ക്കും.

നികുതി – നികുതിയേതര വരുമാനത്തിൽ മാറ്റം വരും. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകളും വരുമാനം, വളർച്ച എന്നിവയും ബജറ്റിന്‍റെ കാതലാകും. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പേപ്പർരഹിത ബജറ്റാകും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി ‘കേരള ബജറ്റ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here