താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികൾക്ക് യൂസർ ഫീ; ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ

താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നതിൽ പ്രതിഷേധം ഉയർന്നതോടെയാണ് ശുചീകരണത്തിനായി ഹരിത കര്‍മ സേനയെ നിയോഗിക്കാൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. വാഹനമൊന്നിന് ഇരുപത് രൂപവീതം ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു . ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ ഈ പുതിയ തീരുമാനം.

ഇത്തരത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന തുക ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായിട്ടാവും ഉപയോ​ഗിക്കുക. എന്നാൽ ദേശീയപാതയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നിന്ന് യൂസര്‍ ഫീ വാങ്ങുന്നത് ചട്ടവിരുദ്ധണാണെന്ന് കാണിച്ച് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് ആണ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകിയത് .

എന്നാൽ ശുചീകരണത്തിനെന്ന പേരില്‍ പാര്‍ക്കിംഗ് നിരോധിത മേഖയില്‍ ഉള്‍പ്പെടെ നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്ന് പണം ഈടാക്കാനുള്ള നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന വന്നത്. എന്നാൽ ഈ നടപടി ചുരത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കുമെന്നും ഗ്രാമപഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News