കെ പി സി സിയിൽ സുധാകരനെ മുൻനിർത്തി ചെന്നിത്തലയുടെ ഒളിയുദ്ധം

കെ പി സി സി ആസ്ഥാനത്തെ നേതാക്കളുടെ ചുമതലമാറ്റത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെ.സി വേണുഗോപാലിനും അതൃപ്തി. ചുമതല മാറ്റത്തിന് പിന്നില്‍ ചെന്നിത്തലയെന്ന് മറുവിഭാഗം നേതാക്കള്‍ ആരോപിച്ചു. കെ പി സി സി ട്രഷറര്‍ പദവിയില്‍ മാത്യൂ കുഴല്‍നാടനെയും വര്‍ക്കിംഗ് പ്രസിഡന്റായി എം.ലിജുവിനെ എത്തിക്കാനുമാണ് നീക്കം. സുധാകരന്റെ ഈ നീക്കത്തെ തടയാന്‍ ഒരുങ്ങിയിരിക്കുകയാണ് കെ.സി വിഭാഗം നേതാക്കള്‍.

കെ.സുധാകരനെ മുന്‍ നിർത്തി രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ നീക്കങ്ങളാണ് വിഡി സതീശനെയും കെസി വേണുഗോപാലിനെയും പ്രകോപിച്ചിരിക്കുന്നത്. ഇരു നേതാക്കളുമായി ആലോചിക്കാതെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ ചുമതലകള്‍ മാറ്റി. സുധാകരന് പിന്നില്‍ കെ പി സി സി സംഘടനാ ചുമതലുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനും അറ്റാച്ച്ഡ് സെക്രട്ടറി കെ.ജയന്തും, തിരുവനന്തപുരത്തുകാരനായ ജി.എസ്.ബാബുവിനെ മാറ്റി ഇന്ദിരാഭവന്റെ ചുമതലയും ടി യു രാധാകൃഷ്ണന്‍ പിടിച്ചു. ഇരുവരും രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരാണ്. കൂടാതെ ഇന്ദിരാഭവന്റെ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായി ചെന്നിത്തലയുടെ പഴയ പ്രൈവറ്റ് സെക്രട്ടറി ഹരി പി.നായരെയും നിയമിച്ചു. ഇതോടെ ചെന്നിത്തല പിടിമുറുക്കിയെന്നാണ് ആക്ഷേപം.

ഇതിനുപുറമെ ചെന്നിത്തലയുടെ അടുത്ത അനുയായിയായ എം.ലിജുവിനെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാകാനുള്ള നീക്കവും തുടങ്ങിയെന്നാണ് വിവരം. പിടി. തോമസ് മരിച്ച ഒഴിവിലേക്കാണ് ലിജുവിനെ പരിഗണിക്കുന്നത്. അഡ്വ. പ്രതാപചന്ദ്രന്റെ ഒഴിവിലേക്ക് പുതിയ ട്രഷററായി മാത്യൂകുഴല്‍നാടനെ എത്തിക്കാനാണ് നീക്കം. പക്ഷെ ചെന്നിത്തലയുടെ അതിരുകടന്ന നീക്കത്തില്‍ പ്രതിഷേധത്തിലാണ് കെ സി വിഭാഗം. കെ സി വേണുഗോപാലും വി ഡി സതീശനും അറിയാതെയുള്ള ഇന്ദിരാഭവനിലെ നീക്കങ്ങളിൽ ഇരുവരും അതൃപ്തിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here