ഗുൽമാർഗിൽ ഹിമപാതം; 2 വിനോദസഞ്ചാരികൾ മരിച്ചു

ജമ്മുകശ്മീരിലെ ഗുൽമാർഗിൽ കഴിഞ്ഞദിവസമുണ്ടായ ഹിമപാതത്തിൽ 2 മരണം. പോളണ്ടിൽ നിന്ന് സ്കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളായ ക്രിസ്ൽറ്റോഫ് (43) ആദം ഗ്രെക്കി(45) എന്നിവരാണ് മരിച്ചത്. 19 പേരെ രക്ഷപ്പെടുത്തി. 21 വിദേശികളും 2 പ്രാദേശിക വഴികാട്ടികളുമടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞ് അഫർഫത്ത് കൊടുമുടിയിലെ ഹപത്ഖുദ് കോങ്‌ദോറി ചരിവിൽ സ്കീയിങ് നടത്തുന്നതിനിടയിൽ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.

സഞ്ചാരികളുടെ ദേഹത്തേക്ക് 20 അടി ഉയരത്തിലുള്ള മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ശ്രീനഗറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗുൽമാർഗ് പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ജനുവരി 29ന് ലഡാക്കിലെ കാർഗിൽ ജില്ലയിലുണ്ടായ ഹിമപാതത്തിൽ ഒരു സ്ത്രീയും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here