സ്‌കൂട്ടര്‍ ട്രെയിലര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊല്ലം ബൈപ്പാസില്‍ മങ്ങാട് കടവൂര്‍ പാലത്തിന് സമീപം സ്‌കൂട്ടര്‍ ട്രെയിലര്‍ ലോറിയ്ക്കടിയില്‍പ്പെട്ട് യുവാവ് അതിദാരുണമായി മരിച്ചു. ചവറ കൊറ്റംകുളങ്ങര ഉത്രം മൈലക്കല്‍ വീട്ടില്‍ പരേതനായ ജയകൃഷ്ണന്റെ മകന്‍ ഗോവിന്ദാണ് (22) മരിച്ചത്.

ഇന്നലെ രാത്രി 10ഓടെ പാലന്‍വിള ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയ്ക്കകം ഭാഗത്ത് നിന്ന് സ്‌കൂട്ടറിലെത്തിയ യുവാവ് ബൈപ്പാസിലേക്ക് കയറവേയാണ് അപകടം. സംഭവ സ്ഥലത്തുവച്ച് തന്നെ യുവാവ് മരിച്ചു.

സ്‌കൂട്ടര്‍ യാത്രക്കാരന്‍ അടിയില്‍പ്പെട്ട വിവരം അറിയാതെ ട്രെയിലര്‍ കുറച്ച് ദൂരം മുന്നോട് പോയി. മറ്റ് വാഹനയാത്രക്കാര്‍ അറിയിച്ചതനുസരിച്ച് കടവൂര്‍ സിഗ്‌നല്‍ കഴിഞ്ഞാണ് ട്രെയിലര്‍ നിറുത്തിയത്. അഞ്ചാലുംമൂട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: കാവ്യ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here