പരീക്ഷയെഴുതേണ്ടത് 500 പെണ്‍കുട്ടികള്‍ക്കിടയില്‍; പേടിച്ച് വിദ്യാര്‍ത്ഥി ബോധംകെട്ടുവീണു

പരീക്ഷകളെഴുതാന്‍ പോകുന്ന ഒരുവിധം വിദ്യാര്‍ത്ഥികള്‍ക്കും മനസ് നിറയെ ടെന്‍ഷന്‍ ആയിരിക്കും. പഠിച്ചതാണോ ചോദ്യപേപ്പറില്‍ വരുന്നതെന്നും എക്‌സാം നല്ല രീതിയില്‍ എഴുതാന്‍ കഴിയുമോ എന്നുമൊക്കെയുള്ള ആശങ്ക വിദ്യാര്‍ത്ഥികളെ അലട്ടാറുണ്ട്. ചില കുട്ടികളാകട്ടെ ഇതൊക്കെ ആലോചിച്ച് പരീക്ഷാ ഹാളില്‍ തലകറങ്ങി വീഴാറുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം ബിഹാറിലെ ഷരിഫ്‌സ് അലാമ ഇക്ബാല്‍ കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ ഒരു വിദ്യാര്‍ത്ഥി തലകറങ്ങി വീണത് ഒരു വിചിത്ര കാര്യത്തിനാണ്. സദാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ എത്തിയപ്പോഴാണ് താന്‍ പരീക്ഷ എഴുതേണ്ടത് അഞ്ഞൂറോളം പെണ്‍കുട്ടികള്‍ക്കിടയിലാണെന്ന് അറിയുന്നത്.

പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ടതോടെ ഇവര്‍ക്കിടയില്‍ ഇരുന്ന് പരീക്ഷ എഴുതണമെന്ന് ഓര്‍ത്തതോടെ 12-ാം ക്ലാസുകാരന്‍ ബോധംകെട്ടുവീഴുകയായിരുന്നു. ഇത്രയും പെണ്‍കുട്ടികളെ കണ്ടതോടെ പേടിക്കുകയും പരിഭ്രമിക്കുകയും ചെയ്ത വിദ്യാര്‍ത്ഥി ഹാളില്‍ തന്നെ തലകറങ്ങി വീഴുകയായിരുന്നു.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നമാണെന്നും പരീക്ഷാര്‍ത്ഥികളായ മറ്റ് ആണ്‍കുട്ടികള്‍ക്ക് ഈ സെന്റര്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നും കുടുംബം ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News