ന്യൂസിലന്റില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 4 മരണം; അധിക ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പെക്കത്തില്‍ ന്യൂസിലന്‍ഡില്‍ വന്‍ നാശനഷ്ടം. കനത്തെ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു.

വെള്ളപ്പൊക്കത്തില്‍ ഓക്ക്ലന്‍ഡിലും അപ്പര്‍ നോര്‍ത്ത് ഐലന്‍ഡിലുമാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. മഴയും വെള്ളപ്പൊക്കവും കാരണം വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് നഗരത്തിലുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്.

കനത്ത മഴയില്‍ വിമാനത്താവളത്തില്‍ വെള്ളം കയറുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെയും പുനഃനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഓക്ക്‌ലന്റില്‍ ഏറ്റവും രൂക്ഷമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. ഈയാഴ്ചയും മഴ തുടരുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News