
വയനാട്ടിൽ ചത്തനിലയിൽ കണ്ടെത്തിയ കടുവ പൊന്മുടിക്കോട്ടയിൽ ഭീതി സൃഷ്ടിച്ച ആൺ കടുവയെന്ന് സ്ഥിരീകരണം.ഇന്നലെ കുരുക്കിൽ കുടുങ്ങിയ നിലയിലാണ് പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിൽ കടുവയെ കണ്ടെത്തിയത്.കടുവയുടെ പോസ്റ്റുമോർട്ടം ബത്തേരിയിലെ വന്യജീവി ലാബിൽ നടന്നു.
പാടിപറമ്പിലെ സ്വകാര്യ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം ആൺകടുവയുടെ ജഡം തിരച്ചിലിനിടെ കണ്ടത്.കുരുക്കിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് കടുവയെ കണ്ടെത്തിയത്. രണ്ടുമാസം മുമ്പ് പൊന്മുടിക്കോട്ടയിൽ 10 വയസ്സുള്ള പെൺകടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞാണ് ചത്ത കടുവയെന്നാണ് നിഗമനം.
കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കൽ, പാടിപറമ്പ് ഭാഗങ്ങളിൽ 12 വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടിരുന്നു.
ഒന്നര വയസ്സുള്ള ആൺ കടുവയുടെ ജഡം ബത്തേരിയിലെ വന്യജീവി ലാബിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി. അതേസമയം പ്രദേശത്ത് മറ്റൊരു കടുവകൂടിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് കൂടുകളും 16 നിരീക്ഷണ ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
വനത്തിൽനിന്നും ഏറെ അകലെയുള്ള ജനവാസ മേഖലയാണ് എടക്കൽ ഗുഹക്ക് സമീപത്തെ പൊന്മുടിക്കോട്ടയും പരിസരങ്ങളും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here