കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

ബെംഗുളൂരുവില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അമ്മയും മകളും മരിച്ചു. ബംഗളൂരു കഗ്ഗലിപുര-ബന്നാര്‍ഘട്ട റോഡില്‍ രാവിലെയായിരുന്നു സിമന്റ് നിറച്ച കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് മറിഞ്ഞ് കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സമത (16) എന്നിവര്‍ മരിച്ചത്.

മകളെ രാവിലെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ വരികയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയേയും മകളേയും പുറത്തെടുക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരം ഉടനെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മൊബൈല്‍ ക്രെയിനുകളുപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഐടി പ്രൊഫഷണലായ മരിച്ച ഗായത്രി ഭര്‍ത്താവ് സുനില്‍ കുമാറിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News