കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

സിനിമാ സ്‌നേഹികളെ ഏറെ അമ്പരിപ്പിക്കുന്ന ഇടമാണ് കന്നഡ സിനിമാ മേഖല. അടുത്തിറങ്ങി ബോക്‌സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച കെജിഎഫും, കാന്താരയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ കന്നഡ സിനിമയിലേക്കുള്ള തന്റെ താത്പര്യം പ്രകടിപ്പിക്കുകയാണ് പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

കന്നട സിനിമകളോടുള്ള തന്റെ ഇഷട്ം ട്വിറ്ററിലൂടെയാണ് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഒരാരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കന്നഡയില്‍ സിനിമ ചെയ്യാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിര്‍മ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്,’ ദുല്‍ഖര്‍ മറുപടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെക്കുറിച്ചും താരം പറയുന്നു. തന്റെ മിക്ക സിനിമകളും വിജയിച്ച വര്‍ഷം കൂടിയാണ് 2022 എന്നും വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച നിര്‍മ്മാതാക്കള്‍ക്ക് നന്ദിയെന്നും ദുല്‍ഖര്‍ പറയുന്നു. കിംഗ് ഓഫ് കൊത്തയാണ് ഇനി ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News