ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞു; ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ

ഊണിനൊപ്പം നൽകിയ മീനിന് വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാരനെ മർദിച്ച കൊല്ലം സ്വദേശികൾ പിടിയിൽ. മീനിന്റെ വലിപ്പവും കറിയിലെ ചാറും കുറവാണെന്ന് പറഞ്ഞായിരുന്നു ആക്രമണം.

ഊണ് കഴിച്ച് പോയ ആറംഗ സംഘം തിരിച്ചെത്തി ഹോട്ടൽ ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. പൊൻകുന്നം ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധുകുമാറിനെയാണ് പ്രതികൾ ആക്രമിച്ചത്.

നെടുപന കളയ്ക്കൽകിഴക്കേതിൽ വീട്ടിൽ എസ് സഞ്ജു (23), നെടുപന മനുഭവൻ വീട്ടിൽ മഹേഷ് ലാൽ (24), നെടുമൺ കടുക്കോട് കുരുണ്ടിവിളവീട്ടിൽ പ്രദീഷ് മോഹൻദാസ് (35), നെടുപന ശ്രീരാഗംവീട്ടിൽ അഭിഷേക് (23), നല്ലിള മാവിള വീട്ടിൽ അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം വീട്ടിൽ അമൽ ജെ കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പൊലീസ് പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News