
മലയാളിയ്ക്ക് മമ്മൂട്ടി എന്നാല്‍ തങ്ങളുടെ സ്വന്തം മമ്മൂക്കയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആ വിളി പരിചിതവുമാണ്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ കുഞ്ഞാരധകന്‍ മമ്മൂട്ടിയെ മമ്മൂക്കാ.. എന്ന് വിളിക്കുന്നതും തന്റെ പ്രസംഗം നിര്‍ത്തി താരം മറുപടി നല്‍കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വീഡിയോ ഇതിനകം തന്നെ നിരവധി പേര്‍ പങ്കുവെച്ചു കഴിഞ്ഞു.
ഒരു പരിപാടിക്കിടെ മമ്മൂട്ടി പ്രസംഗിക്കുന്നതിനിടയിലാണ് സദസില്‍ നിന്നും ഒരു കുഞ്ഞാരാധകന്‍ മമ്മൂട്ടിയെ മമ്മൂക്കായെന്ന് ഉറക്കെ വിളിക്കുന്നത്. ഉടന്‍തന്നെ മമ്മൂട്ടി തന്റെ പ്രസംഗം നിര്‍ത്തുകയും കുട്ടിയുടെ ‘മമ്മൂക്കാ’ എന്ന വിളിയ്ക്ക് ‘ഓ…’ എന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. ശേഷം മമ്മൂട്ടി ചിരിച്ചുകൊണ്ട് തന്റെ പ്രസംഗം തുടരുകയും ചെയ്യുന്നു. മമ്മൂട്ടിയുടെ പിആര്‍ഒയും ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്റെ അമരക്കാനുമായ റോബര്‍ട്ട് കുര്യാക്കോസാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
റോബര്‍ട്ടിന്റെ മകനാണ് സദസില്‍ നിന്നും മമ്മൂട്ടിയെ വിളിച്ചത്. ‘ആ വിളി, അതെന്റെ മകന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് റോബര്‍ട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here