കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം കൂടിയാണ് എയിംസിനെ തഴഞ്ഞത്. ആരോഗ്യമേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ഐ എം എ മുന്‍ സംസ്ഥാന പ്രസിഡന്റും ആരോഗ്യ രംഗത്തെ വിദഗ്ധനുമായ ഡോ വി ജി പ്രദീപ് അഭിപ്രായപ്പെട്ടു.

ഏറെ പ്രതീക്ഷയോടെ സംസ്ഥാനം കാത്ത് നിന്നതാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനായി. കോഴിക്കോട് കിനാലൂരിലെ സ്വകാര്യ ഭൂമിയില്‍ സാമൂഹികാഘാതപഠനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷം കൂടിയാണ് കേന്ദ്രം എയിംസിനെ തഴഞ്ഞത്. ബജറ്റ് മുന്നില്‍ കണ്ട് കൊണ്ടാണ് സംസ്ഥാനം എയിംസിനായുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്.

കിനാലൂരില്‍ എയിംസിനായി 200 ഏക്കര്‍ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യവകുപ്പിന് നല്‍കിയ കത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ എയിംസിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല എന്നതില്‍ നിരാശയിലാണ് ആരോഗ്യരംഗം.

പൊതുജനാരോഗ്യരംഗത്ത് കുതിച്ചുചാട്ടത്തിന് വേണ്ട ഒന്നും ബജറ്റില്‍ ഉള്‍പ്പെട്ടുത്തിയില്ല എന്ന നിരാശകൂടിയാണ് ഡോ വി ജി പ്രദീപ് പങ്കുവെക്കുന്നത്. കൊവിഡാനന്തര കാലഘട്ടത്തില്‍ പ്രതീക്ഷച്ചതൊന്നും കേന്ദ്രം അനുവദിച്ചിട്ടില്ല എന്നതും ആരോഗ്യരംഗത്തെയായിരുന്നു കൂടുതല്‍ പരിഗണിക്കേണ്ടത് എന്നതുമാണ് ഉയര്‍ന്ന് വരുന്ന വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News