പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിൽ എത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സർക്കാർ ഉറച്ച പിന്തുണ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അവരെ മെച്ചപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള ഊര്‍ജ്ജിത നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് കേന്ദ്ര സർക്കാർ വരുമാന പരിധി ഏർപ്പെടുത്തിയിരുന്നു. എന്നാൽ കേരളം പ്രത്യേക തുക വകയിരുത്തി വരുമാന പരിധിയില്ലാതെ സ്കോളർഷിപ്പ് നൽക്കുകയാണ് ചെയ്തതെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ പറഞ്ഞു.

മുന്‍ കാല ഉത്തരവുകളിലെ അവ്യക്തതകളും പോരായ്മകളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പരിഹരിച്ചു. പുതു തലമുറ കോഴ്‌സുകളിലും, സി.എ. കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകള്‍ളിലും, ഐ.എം.എം, ഐ.ഐ.ടി, എന്‍.ഐ.എഫ്.ടി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിലും പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ സഹായകരമാകുന്ന രീതിയിലുള്ള സമഗ്രമായ ഉത്തരവ് പുറപ്പെടുവിച്ചെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here