ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ‘അടിയാള പ്രേതം’ മികച്ച നോവൽ

ഒ വി വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരത്തിന് പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലും മികച്ച കഥാപുരസ്കാരത്തിന് വി എം ദേവദാസിന്റെ കാടിന് നടുക്കൊരു മരം എന്ന സമാഹാരവും തിരഞ്ഞെടുത്തു. യുവ കഥാപുരസ്കാരം ചാച്ഛൻ എന്ന കഥയ്ക്ക് വി എൻ മിഥുൻ അർഹനായി. വാർത്താ സമ്മേളനത്തിൽ ഒ വി വിജയൻ സ്മാരക സമിതി സെകേട്ടറി ടി ആർ അജയൻ, ടി കെ നാരായണദാസ്, ആഷാ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

ചരിത്രവും മിത്തും ചേര്‍ത്തുവച്ച് അടിമത്വത്തിന്റെ ഇരുണ്ടകാലം വരച്ചിടുകയാണ് പി എഫ് മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവൽ. ചരിത്രവും മിത്തുകളും മനോഹരമായി കോര്‍ത്തിണക്കിയാണ് നോവല്‍ തയ്യാറാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here