
ഹൈക്കോടതികളിലെ മൂന്നിലൊന്ന് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി നല്‍കിയ ചോദ്യത്തിന് രേഖാമൂലം കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സമ്മതിക്കുന്നത്. ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസുകള്‍ തീര്‍പ്പാക്കാതെ കുമിഞ്ഞുകൂടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട്.
ഏഴ് സുപ്രീംകോടതി ജഡ്ജിമാരുടെയും, 138 ഹൈക്കോടതി ജഡ്ജിമാരുടെയും നിയമനശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഹൈക്കോടതിയില്‍ ആകെയുള്ള 1108 തസ്തികകളില്‍ 333 ജഡ്ജിമാരുടെ ഒഴിവുകളുണ്ട്. ഇതില്‍ 142 ജഡ്ജിമാരുടെ നിയമന ശുപാര്‍ശ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 138 ശുപാര്‍ശകള്‍ സര്‍ക്കാരിന് മുന്നിലും നാലെണ്ണം സുപ്രീംകോടതി കൊളീജിയത്തിന് മുന്നിലുമാണ്.
ഒഴിവുകള്‍ സംബന്ധിച്ച് ഹൈക്കോടതികളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ടില്ലായെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നിലവിലെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് 6 മാസം മുമ്പ് ഒഴിവുകള്‍ കൊളീജിയത്തെ അറിയിക്കേണ്ടതാണ്. ഇതുപ്രകാരം 236 ഒഴിവുകള്‍ കൂടി ഹൈക്കോടതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിലൂടെ കേന്ദ്ര സര്‍ക്കാരിനൊപ്പം ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ ഹൈക്കോടതികള്‍ കാട്ടുന്ന അലംഭാവവും പുറത്താവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here