സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു സന്തോഷം കൂടി

സൗദി അറേബ്യയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. സ്ഥാപക ദിനാഘോഷം പ്രമാണിച്ചാണ് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും.

ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളാണ്. അതിനാല്‍ സ്ഥാപകദിന അവധിക്ക് ശേഷമുള്ള വ്യാഴം കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here