കേന്ദ്ര ബജറ്റ്‌ വഞ്ചനാ ബജറ്റ്‌; പി.കെ ശ്രീമതി ടീച്ചർ

കേന്ദ്ര ബജറ്റ്‌ വഞ്ചനാ ബജറ്റെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ. ശ്രീമതി ടീച്ചർ. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് വൻകിട കോർപ്പറേറ്റുകളുടെ താൽപര്യങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണെന്നും പി.കെ ശ്രീമതി പ്രസ്താവനയിൽ വ്യക്തമാക്കി.

ബജറ്റിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട വിവരണങ്ങൾ വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. ഈ ബജറ്റ് സ്ത്രീകളെയും തൊഴിലെടുക്കുന്നവരെയും വഞ്ചിക്കുന്നും എന്നാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഭിപ്രായമെന്നും പി.കെ ശ്രീമതി ടീച്ചർ പറഞ്ഞു. രാജ്യത്ത്‌ സ്‌ത്രീകൾക്കെതിരായ അതിക്രമം ക്രമാതീതമായി വർധിക്കുകയാണ്. എന്നാൽ സ്‌ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനും സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാമമാത്രമായ തുകയാണ്‌ ബജറ്റിൽ നീക്കിവച്ചിട്ടുള്ളതെന്നും പി.കെ ശ്രീമതി ടീച്ചർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here