തെരഞ്ഞെടുപ്പിലെ മത്സരം, തീരുമാനമെടുക്കേണ്ടത് പാർലമെൻ്റ്: സുപ്രീംകോടതി

തെരഞ്ഞെടുപ്പിലെ മത്സരത്തെ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിയമനിർമ്മാണ സഭയായ പാർലമെൻ്റാണെന്ന് സുപ്രിംകോടതി.സ്ഥാനാർഥികൾ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിന് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

1951 ലെ ജനപ്രാതിനിത്യ നിയമം 33(7) വകുപ്പ് പ്രകാരം മത്സരാർത്ഥികൾക്ക് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാൻ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.തുടർന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളി.

വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് നിയമ നിർമാണ സഭയായ പാർലമെന്റാണെന്ന് കോടതി പറഞ്ഞു. മത്സരാർത്ഥിയെ രണ്ട് സീറ്റുകളിൽ മത്സരിക്കാൻ അനുവദിക്കുന്നത് നിലവിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇത്തരം ആനുകൂല്യങ്ങൾ നൽകണോ വേണ്ടയോ എന്നകാര്യത്തിൽ അന്തിമ തീരുമാനം പാർലമെൻ്റ് പാസാക്കിയ നിയത്തിൻ്റെ അടിസ്ഥാനത്താനത്തിലായിരിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒരാൾ രണ്ട് സീറ്റുകളിൽ മത്സരിക്കുന്നത് മൂലമുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിന് അധികഭാരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി ഉപാധ്യായ് എന്നയാൾ ഹർജി സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here