കരമനയിലെ ഒരു ബേക്കറിയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പണം കവർന്നയാൾ പിടിയിൽ. ഓട്ടോയുടെ ഡാഷ്ബോർഡിൽ നിന്നാണ് ഇയാൾ പണം കവർന്നത് . അരുമാനൂർ കണ്ടല സ്വദേശി സുജാമിനെയാണ് (32) കരമന പൊലീന് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 11.30നാണ് മോഷണം നടന്നത്. വിളവൂർക്കൽ സ്വദേശി വിനോദിന്റെ ഓട്ടോറിക്ഷയിൽയിൽ സൂക്ഷിച്ചിരുന്ന 10000 രൂപയാണ് പ്രതി മോഷ്ടിച്ചത്. ഡാഷ്ബോർഡിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ വിനോദ് പൊലീസിൽ പരാതി നൽകി. സിസിടി.വി ദൃശ്യങ്ങളുടക്കം പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുജാമിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here