പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്‌കൂളില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളും നശിപ്പിച്ചു. മോഷണത്തിന് പിന്നില്‍ സ്‌കൂള്‍ പുരോഗതിയെ തടയാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരാണെന്ന് സ്‌കൂള്‍ പി.ടി.എ പ്രതികരിച്ചു.
അടൂര്‍ ഗവണ്‍മെന്റ് എല്‍.പി, യു.പി സ്‌കൂള്‍, ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ എന്നിവയെല്ലാം ഒരു കോമ്പൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഇന്നലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. രാത്രി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കടന്ന മോഷ്ടക്കാള്‍ യു.പി സ്‌കൂളിലെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് മോഷ്ടിച്ചത്. കൂടാതെ, കുട്ടികളുടെ ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്തു.
സ്‌കൂളില്‍ ഇതിന് മുമ്പും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ എത്തി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ വിദ്യാലയത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സംശയം ഉണ്ട്. മോഷണം നടന്ന സ്‌കൂളില്‍ ഡോഗ് സ്വകാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here