ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

ഹെല്‍ത്ത് കാര്‍ഡ് ഭക്ഷണം ഉണ്ടാക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ധാരാളം ആളുകള്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല തെറ്റായ കാര്യങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമായി. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായി തുടര്‍നടപടി സ്വീകരിക്കും. ആര് തെറ്റ് ചെയ്താലും കര്‍ശന നടപടി ഉണ്ടാകും. മെഡിക്കല്‍ നൈതികതയ്ക്ക് എതിരായ കാര്യമാണ് അവര്‍ ചെയ്തത്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് ഒരു കാരണവശാലും ആരും നല്‍കരുത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ DMOമാരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ ഹെല്‍ത്ത് കാര്‍ഡ് സംബന്ധിച്ച് നേരിട്ട് ബോധ്യമുള്ളവര്‍ക്ക് പരാതി നല്‍കാം. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പ് തലത്തില്‍ സ്വീകരിക്കാന്‍ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News