
ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം അയക്കുന്ന പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. ജഡ്ജിമാരുടെ നിയമനത്തിനായി എത്തുന്ന ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിക്കും. അതിന് ശേഷമാണ് പേരുകള്‍ അംഗീകരിക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുക എന്ന് ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജിജു രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.
ജനുവരി 31വരെ 18 ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ആറ് പേരുകള്‍ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു. ഏഴുപേരുടെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനും അഞ്ച് പേരുകള്‍ ഹൈക്കോടതിക്ക് തിരിച്ചയക്കാനും കൊളീജിയം തീരുമാനിച്ചതായും നിയമമന്ത്രി വ്യക്തമാക്കി.
ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാര്‍ശകളില്‍ കേന്ദ്ര തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൊളീജിയം സംവിധാനം മാറണമെന്നായിരുന്നു കേന്ദ്ര നിയമമന്ത്രിയുടെ നിലപാട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here