മാരുതി കാര്‍ കേന്ദ്രകഥാപാത്രം; പുതുമ നിറഞ്ഞ പ്രണയ ചിത്രവുമായ് സേതു

യുവത്വത്തിന്റെ ആഘോഷങ്ങളുമായി ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സേതുവിന്റെ പുതിയ സിനിമയാണ് ‘മഹേഷും മാരുതിയും’. ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മംമ്ത മോഹന്‍ ദാസാണ് നായിക.

സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗരി എന്ന പെണ്‍കുട്ടി അവളുടെ സങ്കല്‍പ്പങ്ങള്‍ മഹേഷിനോട് പറയുന്ന മനോഹരമായ രംഗങ്ങളാണ് ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മംമ്ത ഗൗരിയായി വേഷമിടുമ്പോള്‍ അസിഫ് അലിയാണ് നായകനായ മഹേഷ് ആവുന്നത്.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും VSL ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കേദാറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here