ഏകീകൃത സിവില്‍ കോഡ് ഉടൻ ഇല്ലെന്ന് കേന്ദ്ര മന്ത്രി

ഇന്ത്യയിൽ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നുമായില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. അതുമായി ബന്ധപ്പെട്ട് കേന്ദ്രം നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഏകീകൃത സിവില്‍ നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഇരുപത്തിയൊന്നാം നിയമ കമ്മിഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31 ന് തിർന്നുവെന്നും റിജ്ജു പറഞ്ഞു.

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്നാം നിയമ കമ്മിഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അടുത്ത നിയമ കമ്മിഷന്‍ പരിഗണനയ്ക്കായി എടുക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കിരണ്‍ റിജിജു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News