
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് തുക അനുവദിച്ചതിനെതിരെ ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍.2023-24 ബജറ്റില്‍ റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തിയിരിക്കുന്നത്.മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് റിക്കോര്‍ഡ് ആണ്. അതായത് മുൻ ബജറ്റിൽ റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഈ തുക.ഇതിനെതിരെ
രൂക്ഷ വിമര്‍ശനവുമായിട്ടാണ് ഭൂപേഷ് ബാഗേല്‍ രംഗത്ത് വന്നിരിക്കുന്നത്. റെയിൽവേയെ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നതിനു മുന്‍പ് ആധുനികവല്‍ക്കരണത്തിനായി ഇത്രയേറെ പണം ചെലവഴിക്കുകയാണോ എന്നാണ് ബാഗേലിന്റെ ചോദ്യം ഉന്നയിക്കുന്നത്.
നീക്കിവെച്ചിരിക്കുന്ന തുക തൊഴിലാളികള്‍ക്കു വേണ്ടിയോ പുതിയ നിയമനങ്ങള്‍ക്കു വേണ്ടിയോ ആണോ. അതോ സ്വകാര്യ കമ്പനികള്‍ക്കു വില്‍ക്കുന്നതിനു മുന്‍പുള്ള ആധുനികവല്‍ക്കരണത്തിനു വേണ്ടിയാണോ എന്നാണ് ബാഗേലിൻ്റെ ചോദ്യം.
വരുന്ന തെരഞ്ഞെടുപ്പുകൾ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റാണിത്.യുവാക്കള്‍, കര്‍ഷകര്‍, വനിതകള്‍, ഗോത്ര, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു യാതൊരു ഗുണവും ബജറ്റിലില്ല. ഛത്തിസ്ഗഢിനെ ബജറ്റിൽ അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here