വയനാട്ടില്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ്

സാന്നിധ്യം കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു.

സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂളിലെ കിണറുകളടക്കം ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News