
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് താരം റാഫേല്‍ വരാന്‍. 2018 ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിന്റെ വിജയത്തില്‍ നിര്‍മായകമായ പ്രതിരോധ താരമാണ് റാഫേല്‍ വരാന്‍. 2022 ഫിഫ ലോകകപ്പിലും ടീമിന്റെ പ്രതിരോധ നിരയുടെ നേതൃത്വം ഏറ്റെടുത്തതും റാഫേല്‍ ആയിരുന്നു. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമാണ് വരാന്‍.
നീണ്ട കാലം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം പറഞ്ഞു. ഫ്രാന്‍സിന്റെ ജഴ്സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നുവെന്നും വിരമിക്കാനുള്ള ശരിയായ സമയമാണ് ഇതെന്നും താരം വ്യക്തമാക്കി. കൂടാതെ, പരിശീലകന്‍ ദിദിയര്‍ ദെഷാംസിനോടും സഹതാരങ്ങളോടും ആരാധകരോടും റാഫേല്‍ നന്ദി പറഞ്ഞു.
ഫ്രാന്‍സിലെ ഹെല്ലമസ് ക്ലബിലൂടെയാണ് റാഫേല്‍ വരാന്‍ തന്റെ ഫുട്‌ബോള്‍ ജീവിതം തുടങ്ങിയത്. താരം പിന്നീട് ലെന്‍സ് ക്ലബ്ബിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ നിന്ന് 2011ല്‍ റിയല്‍ മാഡ്രിഡില്‍ എത്തിയ വരാന്‍ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും മൂന്ന് ലാ ലിഗ കിരീടവും നേടി. 2021ല്‍ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറി. ഫ്രാന്‍സിനൊപ്പം 2018ല്‍ ഫിഫ ലോകകപ്പും 2021ല്‍ യുവേഫ നേഷന്‍സ് ലീഗും നേടാനും താരത്തിനായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here