
‘ഇന്ത്യ ദ മോദി മോദി ക്വസ്റ്റ്യൻ’ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ വിഷയത്തില്‍ രണ്ട് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹ്‌വ മൊയ്ത്രയും ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജിയിലും അഭിഭാഷകനായ എംഎല്‍ ശര്‍മയുടെ ഹര്‍ജിയിലുമാണ് കോടതി വാദം പരിഗണിക്കുന്നത്.
ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ബിബിസിയുടെ ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സീരിസ് രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ ഡോക്യുമെന്ററി സീരിസിന്റെ രണ്ടുഭാഗത്തിന്റെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റികളില്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്ന് ജെന്‍യുവിലടക്കം ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ജാമിയ മില്ലിയ, ദില്ലി യൂണിവേഴ്‌സിറ്റികളില്‍ പ്രദര്‍ശനം തടയാന്‍ പൊലീസ് വിദ്യാര്‍ത്ഥികളെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മോദി ദ ഇന്ത്യ ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ കര്‍ശന സമീപനം സ്വീകരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here