തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്

തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ അധ്യാപിക മരിച്ചത് കുത്തേറ്റ്. ആറുതവണ ശരീരത്തില്‍ കുത്തിയെന്നാണ് അറസ്റ്റിലായ പ്രതി ജയരാജന്റെ മൊഴി. കൊലപാതകം സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. 20 പവന്‍ സ്വര്‍ണവും കഠാരയും കൈയ്യുറയും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

കഴിഞ്ഞ ദിവസമാണ് വസന്ത മരിച്ചത്. തനിച്ച് താമസിക്കുന്ന വസന്ത പല്ല് തേച്ച് കൊണ്ട് നില്‍ക്കുമ്പോഴാണ് പ്രതി തലക്കടിച്ചത്. വസന്തയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വസന്തയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here