ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്

ചാരത്തില്‍ നിന്നും ഉയര്‍ത്തെ‍ഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ കോട്ടയം വെളളൂരിലെ കേരളാ പേപ്പര്‍ പ്രൊഡക്ട്. കേന്ദ്ര സര്‍ക്കാര്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെയാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് പുതുജീവന്‍ നല്‍കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനമാണ് യാഥാര്‍ത്ഥ്യമായത്.

കേന്ദ്രസര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂട്ടിയിട്ട ശേഷമാണ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ ഒടുവില്‍ ആക്രിവിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. ലേലത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഈ പൊതുമേഖലാ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ പുതിയ സ്ഥാപനത്തിന് കേരളാ പേപ്പര്‍ പ്രൊഡക്ട് എന്ന പേരും നല്‍കി. ഇന്ന് കേരളത്തിന്റെ സ്വന്തം പേപ്പര്‍ ക്യാപിറ്റലാകാന്‍, പുതുചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് കേരളാ പേപ്പര്‍ പ്രൊഡക്ട്.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്തതോടെ തൊഴിലാളിക്കള്‍ക്ക് നഷ്ടപ്പെട്ട തൊഴിലാണ് തിരിച്ച് കിട്ടിയത്. 13 മാസത്തോളം ശമ്പളമില്ലാതെ തൊഴിലാളികള്‍ ജോലി ചെയ്തു. കമ്പനി അടച്ചതോടെ ജോലിയുമില്ല, ശമ്പളവുമില്ല. ഒപ്പമുണ്ടായിരുന്ന കുറേയാളുകള്‍ മറ്റ് ജോലിക്കൊക്കെ പോയിത്തുടങ്ങി. ഒരാള്‍ ആത്മഹത്യചെയ്തു. എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് കേരള സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുത്തത്.

വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങി എത്തുകയാണ് വെള്ളൂരിലെ ഫാക്ടറിയും, ഇവിടുത്തെ സാമ്പത്തിക രംഗവും. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും കേരളത്തിന്റെ സ്വന്തം പേപ്പര്‍ പ്രൊഡക്ടിന് പരിഗണ ഉണ്ടാകുമെന്നാണ് ഈ നാടിന്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News