കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നു; സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു.

കേരളം പ്രതിസന്ധികളില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. ഉത്പാദന വ്യവസ്ഥയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനത്തിലും തനതു വരുമാനത്തിലും വ്യവസായ മേഖലയിലും മികച്ച വളര്‍ച്ചാ നിരക്കുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രനയങ്ങള്‍ തിരിച്ചടിയായെന്നും കേരളത്തോടുള്ള അവഗണന മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചുവെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ ധീരമായി കേരളം അതിജീവിച്ചെന്നും ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചെന്നും ബജറ്റ് അവതരണം തുടങ്ങിയപ്പോൾ മന്ത്രി പറഞ്ഞു.

പുറം ലോകത്തെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു മാത്രമെ കേരളത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുള്ളൂ എന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് പൂർണബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News