സംസ്ഥാന ബജറ്റ്: കേരളം കടക്കെണിയില്‍ അല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും കാലത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റവതരണത്തില്‍ പറഞ്ഞു. കേരളം പ്രതിസന്ധികളില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്.

ഉത്പാദന വ്യവസ്ഥയെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ച നേടാന്‍ കേരളത്തിന് സാധിച്ചു. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനത്തിലും തനതു വരുമാനത്തിലും വ്യവസായ മേഖലയിലും മികച്ച വളര്‍ച്ചാ നിരക്കുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ധനനയം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ അല്ല ഇവിടം വരെ എത്തിയതെന്നും നികുതി നികുതിയേതര വരുമാനം പരമാവധി വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിഭവ വിനിയോഗത്തിന്റെ കാര്യക്ഷമത വര്‍ധപ്പിക്കും. കേരളത്തിന്റെ വരുമാനത്തില്‍ 10000 കോടിയുടെ കുറവുണ്ട്.

കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് കാരണം 3500 കോടിയുടെ കുറവാണുള്ളത്. വരുന്നവര്‍ഷം കൂടുതല്‍ സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ കേരളം കടക്കെണിയില്‍ അല്ലെന്നും ബജറ്റവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി ബജറ്റില്‍ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. തനതു വരുമാനം വർധിച്ചു. ഈ വർഷം 85,000 കോടിരൂപയാകും. കേരളം കടക്കെണിയിലല്ല. കൂടുതൽ വായ്പ എടുക്കാനുള്ള സാഹചര്യമുണ്ട്. സർക്കാർ വകുപ്പികൾ വാർഷിക റിപ്പോർട്ട് തയാറാക്കണം. ഇതിനായി മേൽനോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News