വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണനാക്ക് സ്വദേശി സനോജിന്റെ കാറിനാണ് തീപിടിച്ചത്. കാറിന് മുന്‍ഭാഗത്ത് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സനോജ് കാറില്‍ നിന്ന് പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപിടുത്തത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.

വെഞ്ഞാറമൂട്ടില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗര്‍ഭിണിയും ഭര്‍ത്താവും മരണപ്പെട്ടിരുന്നു. യുവതിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദാരുണ സംഭവം. കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ രക്ഷപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here