കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

-തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി

-ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്പസ്സ് പയ്യന്നൂരില്‍ ആരംഭിക്കുന്നതിനായി 2 കോടി

-അഴിക്കലില്‍ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ പോര്‍ട്ട് സ്ഥാപിക്കും.3698 കോടിയാണ് ചിലവ്.പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 9.74 കോടി അനുവദിക്കും

-പഴശ്ശി ജലസേചന പദ്ധതിയുടെ നവീകരണത്തിന് 10 കോടി

-നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റെയില്‍ സെന്ററില്‍ ഡൈയിങ്ങ് പ്രിന്റിങ്ങ് യൂണിറ്റ് സ്ഥാപിക്കാന്‍ 8 കോടി

-കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷന്‍ നവീകരിക്കും

-തലശ്ശേരി ഹെറിറ്റേജ് പ്രൊജക്ട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഹെറിറ്റേജ് പ്രൊജകടുകള്‍കള്‍ക്ക് 17 കോടി

-മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി

-കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സെന്റര്‍ ഫോര്‍ അറ്റമോസ്‌ഫെയര്‍ സയന്‍സസ്,കോസ്റ്റല്‍ ഇക്കോ സിസ്റ്റം സ്റ്റഡീസ്,ക്വാണ്ടം കമ്പ്യൂട്ടിങ്ങ് കേന്ദ്രം,പ്രേട്യോമിക്‌സ് ആന്‍ഡ് ജീനോമിക് സിസേര്‍ച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് ധനസഹായം

-ബ്രണ്ണന്‍ കോളേജില്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടത്തില്‍ 10കോടി(ആകെ ചിലവ് 30 കോടി)

-പിണറായിയില്‍ പുതിയ പോളി ടെക്‌നിക് സ്ഥാപിക്കും

-പെരളശ്ശേരി എ കെ ജി മ്യൂസിയത്തിന് 6 കോടി

-തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടി

-കണ്ണൂര്‍ ഉള്‍പ്പെടെ 3 ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍ക്ക് 20.15 കോടി

-കണ്ണൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍

-കണ്ണൂര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News