ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍

ഇടുക്കി ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഷോക്ക് ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റത്. വനംവകുപ്പ് അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ഏതാനം നാളുകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. മുമ്പ് തോട്ടം മേഖലയിലിറങ്ങിയ പതിമൂന്നോളം വരുന്ന കാട്ടാനക്കൂട്ടത്തെ രണ്ട് ദിവസത്തെ പരിശ്രമത്തിലാണ് കാടുകയറ്റിയത്. ഇന്നലെയും അതിഥി തൊഴിലാളികള്‍ താമസിച്ച വീട് അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here