തൃശൂര്‍ പൂരത്തിനും സാംസ്‌കാരിക പരിപാടികള്‍ക്കുമായി ബജറ്റില്‍ എട്ടുകോടി

തൃശൂര്‍ പൂരത്തിനും സാംസ്‌കാരിക പരിപാടികള്‍ക്കുമായി കേരള സര്‍ക്കാറിന്റെ ബജറ്റില്‍ എട്ടുകോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി രാജേഷ് മേനോന്‍ പറഞ്ഞു.

തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ പൈതൃക ഉത്സവങ്ങള്‍ക്കും പ്രാദേശീക സാംസ്‌കാരിക പദ്ധതികള്‍ക്കുമാണ് 8 കോടി രൂപ അനുവദിച്ചത്. ബഡ്ജറ്റ് അവതരണ വേളയിലായിരുന്നു ഈ പ്രഖ്യാപനം. തൃശ്ശൂര്‍ പൂരത്തിനും സാംസ്‌കാരിക നഗരത്തിനും ഏറെ നേട്ടം സമ്മാനിച ഇത്തവണത്തെ ബഡ്ജറ്റ് പ്രശംസ അര്‍ഹിക്കുന്നതാണ്. ഇത്തവണത്തെ തൃശൂര്‍ പൂരം മറ്റു പൂരങ്ങളെ അപേക്ഷിച്ച് അതിഗംഭീരമായി നടത്താന്‍ സാധിക്കും എന്നുള്ളഉറപ്പുണ്ടെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് മേനോന്‍ കരളി ന്യൂസിനോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെ ഈ നല്ല നീക്കത്തെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here