പാക്കിസ്ഥാൻ പാപ്പരായി: കുറ്റപ്പെടുത്തലും ആത്മ വിമർശനവുമായി മുൻധനകാര്യ മന്ത്രി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന പാകിസ്ഥാനേറ്റ തിരിച്ചടികളെപ്പറ്റി വിശദമാക്കി മുൻ പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആത്മവിമർശനവും ഒപ്പം മുൻ സർക്കാരുകൾക്കെതിരായ കുറ്റപ്പെടുത്തലുമുണ്ട് എന്നതാണ് ശ്രദ്ധേയം. പാകിസ്താൻ ഇന്ന് നേരിടുന്ന ഈ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം രാജ്യത്തിൻ്റെ ഭരണപരാജയമാണ്. വിദ്യാഭ്യാസ രംഗത്തെ മോശം പ്രകടനം, തൃപ്തികരമല്ലാത്ത ക്രമസമാധാനം എന്നിവയാണത്. ഇന്ത്യയെപ്പോലെ ഐടി സേവനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയാത്തതിന് പിന്നിൽ പാകിസ്താന്റെ മോശം വിദ്യാഭ്യാസ സമ്പ്രദായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബ്രൂക്കിംഗ്‌സ് ഇൻസിസ്റ്റ്യൂഷൻ സംഘടിപ്പിച്ച ‘പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി’ എന്ന വെബിനാറിലാണ് മുൻ ധനമന്ത്രിയുടെ പ്രതികരണം.

ബംഗ്ലാദേശ്, ഇറാൻ പോലുള്ള ഇസ്ലാമിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ കഴിഞ്ഞ 20 വർഷമായി ഭരണകൂടം ഒന്നും ചെയ്തില്ല. ജിഡിപിയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ 20 വർഷമായി ക്രമാതീതമായി കുറയുകയാണ്. തുടക്കത്തിൽ അത് 16 ശതമാനമായിരുന്നു .ഇപ്പോൾ 9 ശതമാനമായി കൂപ്പുകുത്തി എന്നും മിഫ്ത കുറ്റപ്പെടുത്തി.

ഉയർന്ന വിദേശ കടം കാരണം പാകിസ്താൻ നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. പണപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് മാറി, ഇതിന് ഒരു പോംവഴി കണ്ടെത്താനായി സർക്കാർ അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏതാണ്ട് 60 ശതമാനവും കുടുംബങ്ങൾക്ക് പ്രതിവർഷം 40,000 രൂപയിൽ താഴെ മാത്രമാണ് വരുമാനം. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് പാക്കിസ്ഥാൻ തീർത്തും ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ വീണ് പാപ്പരായി തീർന്നുവെന്ന നിലപാട് മിഫ്ത മുന്നോട്ടു വയ്ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News