ബജറ്റ് വിഴിഞ്ഞം പദ്ധതിക്ക് കരുത്തേകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍ഷിപ്മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞം തുറമഖത്തിന്റെ ചുറ്റുപാടുകളെ വിപുലമായ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് ഈ ബജറ്റില്‍ നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം മുതല്‍ തേക്കടി വഴി ദേശീയ പാത 66ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും, തേക്കട മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍പ്പെടുന്ന റിംഗ് റോഡ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഇതിന്റെ പരിസരത്ത് വാണിജ്യ കേന്ദ്രങ്ങളും താമസ സൗകര്യങ്ങളും അടക്കമുള്ള ടൗണ്‍ഷിപ്പുകള്‍ നിലവില്‍വരും.

5000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 1000 കോടി രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ലാന്റ് പൂളിംഗ് സംവിധാനവും പി.പി.പി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60000 കോടി രൂപയുടെ വികസന പദ്ധതികള്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here