സുപ്രിം കോടതിയിൽ നിന്നും തിരിച്ചടി;അദാനിയുടെ ആസ്തി മൂല്യം നേർപ്പകുതിയായി

അദാനി ഗ്രൂപ്പിന്റെ ചെന്നൈയിലെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് സുപ്രിം കോടതി.തീരദേശ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.അഞ്ച് സംഭരണികൾ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന, ജെബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.12,825 കിലോ ലിറ്റർ ശേഷിയുള്ള അഞ്ച് സംഭരണ ​​ടാങ്കുകൾ പൊളിക്കുന്നതിന് ആറ് മാസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത് . അദാനി ഗ്രൂപ്പിന്‍റെയും കെ ടി വി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റാണ് പൊളിക്കണമെമെന്നാണ്  ഉത്തരവ്.

അതേ സമയം ഹിൻഡൻ ബർഗിൻ്റെ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം പകുതയിൽ താഴെയായി ഇടിഞ്ഞു.ആഗോള കോടീശ്വരപ്പട്ടികയിൽ പത്തു ദിവസം മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്.ജനുവരി 27ന് 124 ബില്യൺ യുഎസ് ഡോളറായിരുന്ന അദാനിയുടെ ആസ്തി ഇന്ന് 61.3. ബില്യണായി ചുരുങ്ങി.

ഓഹരി മൂല്യത്തിൽ 120 ബില്യൺ ഡോളറാണ് ഇടഞ്ഞത്. വിൽപന സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് അദാനി ഓഹരികളുടെ വില വലിയ രീതിയിൽ ഇടിഞ്ഞത് എന്നാണ് വിലയിരുത്തൽ.

ഇന്ന് അദാനി ഓഹരികളു​ടെ വിലയിടിഞ്ഞു. ഒരുഘട്ടത്തിൽ 30 ശതമാനത്തിനടുത്ത് ഇടിവുണ്ടായി.എന്നാൽ പിന്നീട് ഓഹരി മൂല്യംനേരിയ തോതിൽ നഷ്ടം 11 ശതമാനമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അദാനി എന്റർപ്രൈസിന്റെ ഓഹരി മൂല്യം നിലവിലെ കണക്ക് പ്രകാരം 76 ശതമാനമാണ് തകർച്ച നേരിട്ടത്.

അദാനി ഗ്രീൻ എനർജി 51 ശതമാനവും ടോട്ടൽ ഗ്യാസ് 58 ശതമാനവും ട്രാൻസ്മിഷൻ 50 ശതമാനവും നഷ്ടം നേരിട്ടു. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളിൽ ഉൾപ്പടെ വൻ തിരിമറി നടത്തിയാണ് ആസ്തി മൂല്യം നിലനിർത്തുന്നത് എന്ന് വെളിപ്പെടുത്തലാണ് ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News