അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് ലയണല്‍ മെസി

അടുത്ത കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് ലിയോണല്‍ മെസി. ലോകകപ്പ് നേട്ടത്തിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ തള്ളി താരം രംഗത്തെത്തി. ലോകകപ്പ് നേട്ടത്തിന് ശേഷം ആ ജേഴ്സിയില്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മെസി പറഞ്ഞു.

2024ല്‍ അമേരിക്കയിലാണ് കോപ്പ അമേരിക്ക നടക്കുന്നത്. കോപ്പ അമേരിക്കയിലും അര്‍ജന്റീനക്കായി കളിക്കുമെന്ന് വ്യക്തമാക്കികുകയാണ് ലയോണല്‍ മെസി . എന്നാല്‍ 2026ല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ല. അടുത്ത ലോകകപ്പില്‍ കളിക്കാന്‍ തന്റെ പ്രായം അനുവദിക്കുമോ എന്നറിയില്ല. ഫുട്ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും. മെസ്സി പറഞ്ഞു

അതേസമയം, അര്‍ജന്റീനയുടെ കോച്ചായി ലിയോണല്‍ സ്‌കലോണി തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു. പിഎസ്ജിയില്‍ സഹതാരം കിലിയന്‍ എംബാപ്പെയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here