‘കലി’യടങ്ങുന്നില്ല; ധോണിയിൽ വീണ്ടും കാട്ടന

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. 3 കാട്ടനകളാണ് ഇറങ്ങിയത്. ‘ധോണി’ (പിടി7) കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെയാണ്. പ്രദേശത്തെ വൈദ്യുത വേലികൾ ആന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. ആർ ആർ ടി ഉദ്യോഗസ്ഥർ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് തുരത്തിവിട്ടു.

ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്ന ‘ധോണി’ (പി.ടി7) എന്ന ആനയെ മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. ഇതിനിടെയാണ് വീണ്ടും ധോണിയിൽ കാട്ടന ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വ്യാപക നാശനഷ്ടമാണ് കാടിറങ്ങുന്ന കാട്ടാനകൾ ഉണ്ടാക്കുന്നത്. ധോണിയിൽ അക്രമാന്തരീക്ഷം സൃഷ്ട്ടിച്ച ധോണിയെന്ന പേരിലറിയപ്പെടുന്ന കാട്ടാനയെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് മയക്കുവെടിവെച്ച് പിടിച്ചത്.
വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സഖറിയയാണ് മയക്കുവെടിവെച്ച് ധോണിയെ കീഴ്‌പ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here